ഷിക്കാഗോ സാഹിത്യവേദി മാർച്ച് അറിന് സൂം വെബ് കോൺഫറൻസ് വഴി ; ‘കമ്പിളികണ്ടത്തെ കൽഭരണികൾ` ചർച്ചയാവുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാർച്ച് 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178)ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ഒരു ജീവിതത്തെ കഠിനാദ്ധ്വാനവും സമർപ്പണവും കൊണ്ട് നേരിട്ട ഒരമ്മയുടെയും തോൽക്കാൻ മനസ്സില്ലാത്ത ഒരു മകൻ്റെയും ഹൃദയസ്പർശിയായ ജീവിതഗാഥയാണ് ഡോ. ബാബു അബ്രഹാം രചിച്ച ‘കമ്പിളികണ്ടത്തെ കൽഭരണികൾ` എന്ന പുസ്‌തകം.

ഹൈറേഞ്ചിന്റെ മഞ്ഞുമൂടിയ മലഞ്ചെരിവുകളിൽ, തിരസ്കരണത്തിൻ്റെയും വെല്ലുവിളികളുടെയും നോവിലൂടെ കടന്നുപോയൊരുവൻ്റെ സ്വയം സാക്ഷ്യമാണ് ഈ പുസ്തകം.ജീവിതമൂല്യങ്ങളെ നെഞ്ചോട് ചേർത്ത്, തോൽവികളുടെ തീയിൽ കുരുത്ത് പ്രതീക്ഷയുടെ വിളക്കുമായി മുന്നേറിയൊരു യാത്രയുടെ ഓർമ്മപ്പുസ്തകം.

മനുഷ്യസാധ്യതയുടെ നിശ്ശബ്ദ മഹാകാവ്യം. ഈ പുസ്തകത്തെയാണ് മാർച്ച് മാസത്തിലെ സാഹിത്യവേദിയിൽ ലിൻസ് ജോസഫ് പരിചയപ്പെടുത്തുന്നത്. ഭാഷാദ്ധ്യാപകനും ഭാഷാസ്നേഹിയുമായ ലിൻസ്, ഷിക്കാഗോ സാഹിത്യവേദിയിലെ വർഷങ്ങളായ സാന്നിദ്ധ്യമാണ്. ഗ്രന്ഥകാരനായ ഡോ. ബാബു അബ്രഹാമിൻ്റെ സാന്നിദ്ധ്യമാണ് ഓൺലൈൻ ആയി നടത്തുന്ന ഈ പരിപാടിയുടെ പ്രത്യേകത. ഗ്രന്ഥകാരനോട് സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

ഫെബ്രുവരി മാസ സാഹിത്യവേദിയിൽ അശ്രു, ധർമ്മ പരിചര്യകൾ അക്കിത്തം കവിതയിൽ എന്ന വിഷയത്തിൽ കവി പദ്മദാസ് അവതരിപ്പിച്ച പ്രബന്ധം ഏറെ ആസ്വാദ്യകരമായിരുന്നു. എല്ലാ സാഹിത്യ സ്നേഹികളേയും മാർച്ച് മാസ സാഹിത്യവേദിയിലേക്കു സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്:

ലിൻസ് ജോസഫ് 630 540 6758

പ്രസന്നൻ പിള്ള 630 935 2990

ജോൺ ഇലക്കാട് 773 282 4955

Sahitya vedi to hold Zoom web conference on March 6 in Chicago; ‘Kambilikandamthe kalbaranikal ‘ to be discussed

More Stories from this section

family-dental
witywide