നിയമസഭ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന വീഡിയോ പുറത്ത് വന്നു. കഴിഞ്ഞയാഴ്ച ചേര്‍ന്ന നേതൃയോഗത്തിലെടുത്ത തീരുമാനമാണ് അറിയിച്ചിരിക്കുന്നത്. തങ്ങൾക്ക് എല്ലാം ചെയ്തു തന്നത് ഇടത് സർക്കാരാണെന്നും മണ്ഡലമോ സ്ഥാനാര്‍ഥിയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണമെന്നാണ് തീരുമാനമെന്നും സമസ്ത എപി വിഭാഗം വ്യക്തമാക്കി.
സംസ്ഥആനത്തെമുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം വിഭാഗം അറിയിച്ചിരിക്കുന്നത്. കോഴിക്കോട് വച്ച് നടന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ നമ്മളെ സഹായിച്ചതിനാലും ഇപ്പോഴും സഹായിക്കുന്നതിനാലും എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്. ഭരിക്കുന്ന മുന്നണി ചെയ്തു തന്നിട്ടുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മുസ്ലീംലീഗ് മുജാഹിദ് വിഭാഗത്തെ വഴിവിട്ട് സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് എപി വിഭാഗം സമസ്തയുമായും ലീഗുമായും അകലുന്നത്. സമസ്തയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ടുകൊണ്ട് ഇരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവും വച്ചു പുലര്‍ത്തില്ലെന്ന് കാണിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് അറിയിച്ചത്.
samastha AP declares support for ldf in kerala assembly election 2026; The Left government did everything for them











