സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച; ഒമാനിലും കേരളത്തിലും നാളെ തീരുമാനമാകും

സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) വെള്ളിയാഴ്ചയായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചത്. സൗദിക്ക് പുറമെ യുഎഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച തന്നെയാണ് ചെറിയ പെരുന്നാൾ.

അതേസമയം, ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകുന്നേരമായിരിക്കും. ഒമാൻ മുസ്ലിം കലണ്ടർ പ്രകാരം വ്യാഴാഴ്ചയാണ് 29-ാം രാവ്. നാളെ മാസപ്പിറവി ദൃശ്യമായാൽ ഒമാനിലും വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കും. എന്നാൽ നാളെ ചന്ദ്രക്കല കാണാൻ സാധിച്ചില്ലെങ്കിൽ ശനിയാഴ്ചയാകും ഒമാനിലെ പെരുന്നാൾ. ഗൾഫ് രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ ഫലങ്ങൾ പ്രവാസികളടക്കമുള്ള വിശ്വാസി സമൂഹം അതീവ താല്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

കേരളത്തിലും മാസപ്പിറവി സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങൾ വ്യാഴാഴ്ച വൈകുന്നേരത്തോടെ അറിയാൻ സാധിക്കും. വ്യാഴാഴ്ച മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയും, കണ്ടില്ലെങ്കിൽ ശനിയാഴ്ചയും കേരളത്തിൽ പെരുന്നാൾ ആഘോഷിക്കാനാണ് സാധ്യത. മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ ഖാസിമാരും മതനേതാക്കളും വിശ്വാസികളോട് നിർദ്ദേശിച്ചിട്ടുണ്ട്. പെരുന്നാൾ പ്രാർത്ഥനകൾക്കും ആഘോഷങ്ങൾക്കുമായുള്ള ഒരുക്കങ്ങൾ വിശ്വാസികൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു.

Saudi Arabia Confirms Eid al-Fitr on Friday; Oman to Sight Moon on Thursday

More Stories from this section

family-dental
witywide