കോടതി നടപടികളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പ്രചരിപ്പിക്കരുത്; ഇടക്കാല വിലക്കുമായി സുപ്രീംകോടതി

ന്യൂഡൽഹി: സുപ്രീംകോടതിയുടെയോ ബന്ധപ്പെട്ട ഹൈക്കോടതിയുടെയോ മുൻകൂർ അനുമതിയില്ലാതെ കോടതി നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും ഡിജിറ്റൽ മാധ്യമ പ്ലാറ്റ്ഫോമുകളിലും പങ്കുവെക്കുന്നതും വീണ്ടും പ്രചരിപ്പിക്കുന്നതും വിലക്കി സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കി. കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിൽ നിന്നുള്ള ദൃശ്യങ്ങൾ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത് നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ നടപടി.

ഇടക്കാല ഉത്തരവ് പ്രകാരം, സുപ്രീംകോടതിയുടെയോ ബന്ധപ്പെട്ട ഹൈക്കോടതിയുടെയോ മുൻകൂർ അനുമതിയില്ലാതെ കോടതി നടപടികളുടെ ദൃശ്യങ്ങൾ ഒരു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിനോ ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിനോ സംപ്രേഷണം ചെയ്യാനോ, സൂക്ഷിക്കാനോ, അപ്‌ലോഡ് ചെയ്യാനോ, പോസ്റ്റ് ചെയ്യാനോ, വീണ്ടും പങ്കുവെക്കാനോ കഴിയില്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കോടതി നടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ മുറിച്ചുമാറ്റി എഡിറ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതും നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ വേണമെന്നാവശ്യപ്പെട്ട് ഒരു മാധ്യമപ്രവർത്തകൻ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.

തത്സമയ സംപ്രേഷണത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പശ്ചാത്തലം ഒഴിവാക്കി ഭാഗികമായി മാത്രം പ്രചരിപ്പിക്കുന്നത് കോടതി നടപടികളുടെ യഥാർഥ ചിത്രം വികലമാക്കുകയും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് തകർക്കുകയും പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, കോടതി നടപടികളെക്കുറിച്ചുള്ള കൃത്യവും വസ്തുതാപരവുമായ വാർത്താ റിപ്പോർട്ടിംഗിന് ഈ ഇടക്കാല ഉത്തരവ് ബാധകമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

SC bans posting, reposting of court hearing clips without prior permission

More Stories from this section

family-dental
witywide