വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം; ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ 5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തെ തുടർന്ന് നടന്ന ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ. പ്രസ് മീറ്റ് നടക്കുന്നതിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്ത സമ്മേളനം നടത്തിയത്.

ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ്‌ പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കുകയാണ്. മെഡിക്കൽ കോളേജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്. ആരോ​ഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. രാജി വെക്കും വരെ വഴിയിൽ തടയുമെന്നും വേണമെങ്കിൽ പിണറായി സംരക്ഷണം ഒരുക്കട്ടെ എന്നും യൂത്ത് കോൺഗ്രസ്‌ പറഞ്ഞു.

പ്രതിഷേധത്തിനിടെ പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തുനീക്കി. അതേസമയം, ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിദയാണെന്നുമാണ് കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഡോ. ഷാഹിദക്ക് നിലവിൽ എസ്എടി ആശുപത്രിയിലാണ് സർവീസ്.

Scissors found in stomach incident; Youth Congress workers protest during doctors press conference

More Stories from this section

family-dental
witywide