തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു

കൊച്ചി: യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാത്രി 8:30-ന് വീട്ടുവളപ്പില്‍. നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെയാണ് പ്രഫുല്‍ മലയാള സിനിമയ്ക്ക് പരിചിതനായത്.

പഴയ വൈത്തിരി സുപ്രിയ ഹൗസിൽ പരേതനായ ഡി. സുരേഷിന്റെയും സുശീലയുടെയും മകനാണ്. വയനാട് പഴയ വൈത്തിരി സ്വദേശിയായ പ്രഫുൽ കോഴിക്കോട് കിർതാഡ്സിൽ ക്ലാർക്കായിരുന്നു. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം.

ഭാര്യ അനുരൂപ (അധ്യാപിക, കക്കാട് ജിഎൽപിഎസ്, കോഴിക്കോട്). സഹോദരങ്ങൾ: പ്രവീൺ സുരേഷ്, പ്രിയങ്ക (ജിഎച്ച്എസ്, വൈത്തിരി) പ്രതിഭ (വയനാട് കളക്ടറേറ്റ്).

screenwriter praful suresh passes away

More Stories from this section

family-dental
witywide