ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എസ്ഡിപിഐ; ഗുരുവായൂരിലും തൃത്താലയിലുമടക്കം പോരാട്ടത്തിന്, ആദ്യഘട്ട പട്ടിക പുറത്ത്

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടിയുടെ പ്രമുഖ നേതാക്കളെയും ഭാരവാഹികളെയുമാണ് ഈ ഘട്ടത്തിൽ മത്സരരംഗത്തിറക്കിയിരിക്കുന്നത്. കാസർകോട് മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് സി.എ. സവാദാണ് സ്ഥാനാർഥി. കണ്ണൂർ ജില്ലയിൽ നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അതിൽ മട്ടന്നൂരിൽ മുൻ ജില്ലാ പ്രസിഡന്റ് ബഷീറാണ് മത്സരിക്കുന്നത്.

മലപ്പുറം ജില്ലയിൽ എട്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്. മലപ്പുറം മണ്ഡലത്തിൽ അഡ്വ. സാദിഖ് നടുത്തൊടി, വള്ളിക്കുന്നിൽ ഡോ. കെ.കെ.എൻ കുറുപ്പ്, കോട്ടക്കലിൽ അഡ്വ. മജീദ് മാറാക്കര എന്നിവരാണ് മത്സരിക്കുന്നത്. ഏറനാട് മണ്ഡലത്തിൽ യൂസുഫ് ചെമ്മല, മങ്കടയിൽ ഡോ. സി.എച്ച്. അഷ്‌റഫ്, പൊന്നാനിയിൽ അൻവർ പഴഞ്ഞി, തവനൂരിൽ അബ്ദുൽ ജലീൽ, കൊണ്ടോട്ടിയിൽ അബ്ദുൽ ഖാദർ എസ്. ബിച്ചാവ എന്നിവരും സ്ഥാനാർഥികളാണ്.

പാലക്കാട് ജില്ലയിൽ പട്ടാമ്പി, തൃത്താല, നെന്മാറ എന്നീ സീറ്റുകളിലും മത്സരിക്കും. ഗുരുവായൂർ, ചേലക്കര, മണലൂർ, കൈപ്പമംഗലം എന്നിവ തൃശൂർ ജില്ലയിലെ സീറ്റുകളാണ്. എറണാകുളം ജില്ലയിൽ കൊച്ചി, തൃക്കാക്കര, പറവൂർ, മൂവാറ്റുപുഴ, പിറവം എന്നീ മണ്ഡലങ്ങളിലും എസ്ഡിപിഐ സ്ഥാനാർഥികളെ നിർത്തും.

More Stories from this section

family-dental
witywide