ജമ്മു കശ്മീരിലിലെ സാംബയിൽ പാകിസ്‌താനിൽ നിന്നെന്ന് സംശയിക്കുന്ന ഡ്രോൺ; തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ശനിയാഴ്‌ച പാകിസ്‌താനിൽ നിന്നെന്ന് സംശയിക്കുന്ന ഡ്രോൺ കണ്ടതിനെ തുടർന്ന് തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന. ചില്ല്യാരി ഗ്രാമത്തിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയിലെ ഇന്ത്യയുടെ പ്രദേശത്തിന് മുകളിലായാണ് ഡ്രോൺ കണ്ടത്.

അന്താരാഷ്ട്ര അതിർത്തിക്കു മുകളിൽ കുറച്ചുസമയം പറന്ന ശേഷം ഇത് പാകിസ്താനിലേക്ക് മടങ്ങിയെന്നും വിവരമറിഞ്ഞതോടെ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും പോലീസും സുരക്ഷാ സേനയും തിരച്ചിൽ നടത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഡ്രോൺ വഴി ആയുധങ്ങളോ മയക്കുമരുന്നോ എത്തിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. വെള്ളിയാഴ്ച സാംബയിലെ രാംഗഡ് സെക്ടറിലെ രത്തൻപുർ ഗ്രാമത്തിന് സമീപം സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്തിന് മുകളിൽ കുറച്ചുസമയം പറന്ന ഡ്രോൺ പിന്നീട് പാകിസ്‌താനിലേക്ക് തിരികെ പോകുകയായിരുന്നു.

പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബിലും ജമ്മു കശ്‌മീരിലും ആയുധങ്ങളും മയക്കുമരുന്നുകളും എത്തിക്കാൻ പാകിസ്‌താൻ സ്ഥിരമായി ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്. ഇപ്പോൾ കണ്ടെന്ന് പറയുന്നവയും ഇത്തരത്തിൽ എത്തിയതാണെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.

Search operation launched along IB in J&K’s Samba after suspected Pakistan’s drone spotted

More Stories from this section

family-dental
witywide