
ആലപ്പുഴ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെയും സ്ഥാനാർത്ഥി നിർണ്ണയത്തെയും ചൊല്ലി ഇരുമുന്നണികൾക്കുമെതിരെ കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എൻഡിഎയിൽ സീറ്റ് വിഭജനം പൂർണ്ണമായും പാളിയെന്നും ട്വന്റി 20-ക്ക് അമിത പ്രാധാന്യം നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്വന്റി 20-ക്ക് സ്വാധീനമില്ലാത്ത റാന്നി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ തുടങ്ങിയ സീറ്റുകൾ അവർക്ക് നൽകിയത് തെറ്റായ തീരുമാനമായിപ്പോയി. ബിജെപിയിലെ മുതിർന്ന നേതാക്കളെ തഴഞ്ഞതിൽ അസംതൃപ്തി പുകയുകയാണെന്നും, കൊടുങ്ങല്ലൂരിൽ നിന്ന് ബി. ഗോപാലകൃഷ്ണനെ മാറ്റിയത് ശരിയായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതോടൊപ്പം, യുഡിഎഫിനെതിരെയും വി.ഡി സതീശനെതിരെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്നും വി.ഡി സതീശൻ വെറും ‘ബഫൂൺ’ ആണെന്നും അദ്ദേഹം പരിഹസിച്ചു. സതീശൻ്റെ നേതൃത്വത്തിൽ കെ. സുധാകരനെ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് യുഡിഎഫിന് വൻ തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
Seat sharing in NDA failed, V.D. Satheesan is a buffoon: Vellappally Natesan strongly criticizes















