എൽപിജിയുമായി രണ്ടാമത്തെ കപ്പലും ഇന്ത്യയിലേക്ക്; ‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് കടന്നു

എൽപിജിയുമായി രണ്ടാമത്തെ കപ്പലും ഇന്ത്യയിലേക്ക്. രണ്ടാമത്തെ എൽപിജി കപ്പൽ നന്ദാ ദേവിയും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി മുറിച്ചു കടന്നു. ഗൾഫ് ഓഫ് ഒമാൻ പിന്നിട്ട ശേഷം കപ്പലിന് ഇന്ത്യൻ നാവികസേന സംരക്ഷണം നൽകും. തുടർന്നായിരിക്കും മുംബൈയിലേക്ക് എത്തുക. രണ്ട് ദിവസത്തിനകം ആദ്യ കപ്പൽ ശിവാലിക് ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. രണ്ട് കപ്പലും എത്തുന്നതോടെ രാജ്യത്തെ എൽപിജി പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് കടക്കാന്‍ ഇന്ത്യയും ഇറാനും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അനുമതി ലഭിച്ചത്. 40000 മെട്രിക് ടൺ എൽപിജിയുമായി വരുന്ന ശിവാലിക് കപ്പൽ നാവികസേന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെയാണ് എത്തുന്നത്. സംഘർഷത്തെ തുടർന്നുള്ള സുരക്ഷാ സാഹചര്യങ്ങൾക്കിടയിൽ അതീവ ജാഗ്രതയോടെ ഏകോപിപ്പിച്ച നീക്കത്തിന്റെ ഭാഗമായാണ് ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് നീക്കം നടക്കുന്നത്.

ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാൻ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾക്കാണ് ഇറാന്റെ അനുമതി ലഭിച്ചത്. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പൽ കൂടി ഇന്ന് ഇന്ത്യയിൽ എത്തും. സുരക്ഷ ഉറപ്പാക്കാൻ‌ ഇന്ത്യൻ നാവികസേന കപ്പലിന് നേരിട്ട് അകമ്പടിയും മാർഗ്ഗനിർദ്ദേശവും നൽകുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് ഹോർമൂസിൽ നിന്ന് കപ്പലുകളെ പുറത്തെത്തിക്കുക.

Second ship carrying LPG to India; ‘Nanda Devi’ also passes through the Strait of Hormuz

More Stories from this section

family-dental
witywide