
കരിങ്കുന്നം: മാരകമായ കാൻസർ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്ലവർ പള്ളി ഇടവകാംഗം പൊത്താനാനിക്കൽ ടോമി കുര്യൻ (സൗമി ടോമിയുടെ ഭർത്താവ്) ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായം തേടുന്നു. കഴിഞ്ഞ രണ്ട് വർഷമായി കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന ടോമി ഇതിനോടകം 20 സൈക്കിൾ കീമോതെറാപ്പിയും 30 സെഷൻ റേഡിയേഷൻ തെറാപ്പിയും പൂർത്തിയാക്കി കഴിഞ്ഞു.
നിലവിൽ മെഡിക്കൽ ട്യൂബുകളുടെ സഹായത്തോടെയാണ് ടോമിയുടെ ജീവിതം മുന്നോട്ട് പോകുന്നത്.

കൂലിപ്പണിക്കാരനായ ടോമിയുടെ വരുമാനം നിലച്ചതോടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. തുടർചികിത്സയ്ക്കും മരുന്നുകൾക്കും ദൈനംദിന ആവശ്യങ്ങൾക്കുമായി വലിയൊരു തുക കണ്ടെത്താൻ വഴിയില്ലാതെ ഈ കുടുംബം വിഷമിക്കുകയാണ്. ടോമിയുടെ അവസ്ഥ പരിഗണിച്ച് സുമനസ്സുകൾ നൽകുന്ന ചെറിയ സഹായങ്ങൾ പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാകും.
സഹായം നൽകാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന ബാങ്ക് അക്കൗണ്ട് വഴിയോ യു.പി.ഐ (UPI) വഴിയോ തുക കൈമാറാവുന്നതാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
അക്കൗണ്ട് ഉടമയുടെ പേര്: SOUMI TOMY
അക്കൗണ്ട് നമ്പർ: 57060982517
ബാങ്കിന്റെ പേരും ബ്രാഞ്ചും: STATE BANK OF INDIA, KARIMKUNNAM
IFSC കോഡ്: SBIN0070224
UPI ID: soumytomy@oksbi
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫാ. തോമസ് പൂവത്തുംകാൽ (വികാരി): +91 9947710277
ലിജോ സെബാസ്റ്റ്യൻ (കോർഡിനേറ്റർ): +91 85900 66745
Seeking medical help: Cancer survivor Tommy Kurien is seeking the kindness of well-wishers












