മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ ഗോവിന്ദനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് തീരുമാനം.ടി കെ ഗോവിന്ദന് അധികാര മോഹം തലയ്ക്കു പിടിച്ചെന്നും എതിരാളികളുമായി ഒത്തുകളിച്ചെന്നും കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിലും കെ കെ രാഗേഷ് വിശദീകരണം നൽകി. സ്ഥാനാർഥിത്വത്തിന്റെ അടിസ്ഥാനം ബന്ധുത്വം അല്ല. സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അല്ല പാർട്ടി തീരുമാനം. പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ നീചമായ രീതിയിലാണ് വിശേഷിപ്പിച്ചത്. സംഘടനപരമായ നടപടികൾ പാലിച്ചാണ് പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയത്. ശ്യാമളക്ക് 40 വർഷത്തെ പാർട്ടി ബന്ധം ഉണ്ട്. എസ്എഫ്ഐയിലൂടെ ആണ് അവർ കടന്നു വന്നതെന്നും രാഗേഷ് പറഞ്ഞു.
കണ്ണൂരിൽ രണ്ട് വനിതാ സ്ഥാനാർഥികൾ വേണമെന്ന് ആയിരുന്നു പാർട്ടി തീരുമാനം. അങ്ങനെ വരുമ്പോൾ സ്വാഭാവികമായി വരുന്ന പേരാണ് നേതാവായ പി കെ ശ്യാമളയുടേതെന്നും കെ കെ രാഗേഷ് വ്യക്തമാക്കി. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർത്ഥികളായിട്ടുണ്ട്. സംഘടനാ പ്രവർത്തനം കൂടി പരിഗണിച്ചാണ് തീരുമാനം. പികെ ശ്യാമളക്ക് വിപുലമായ പ്രവർത്തനപരിചയമുണ്ട്. ടികെ ഗോവിന്ദന്റെ പേര് നിർദേശിച്ചത് ടികെ ഗോവിന്ദൻ തന്നെയാണെന്നും ടികെ ഗോവിന്ദന് പാർലമെന്ററി ദൂരയാണെന്നും കെ കെ രാഗേഷ് വിമർശിച്ചു.
Senior communist leader and district secretariat member TK Govindan expelled from CPI(M)












