കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല; ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. എന്തുകൊണ്ടാണ് പൊലീസ് നടപടി എടുക്കാത്തത്. മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയെന്ന് വ്യക്തമായില്ലേ എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

മൂന്ന് ദിവസം മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ ഉറങ്ങുകയായിരുന്നോ. മൂന്ന് ദിവസം പരാതിയിൽ അടയിരുന്നില്ലേ. ഇതാണൊ സ്ത്രീ സുരക്ഷ. മന്ത്രിയുടെ സ്വന്തം ഭാര്യ വെളിപ്പെടുത്തിയത് കേട്ടാൽ അറയ്ക്കുന്ന കാര്യങ്ങൾ ഉണ്ട്. 112 ൽ വിളിച്ച് ആർക്കും പരാതി പറയാം. അതിൽ നടപടി എടുക്കണം. എന്ത് വ്യക്തിപരമായ വിഷയമാണ്. രാജി എഴുതി വാങ്ങുകയാണ് വേണ്ടത്. ഭാര്യയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

senior Congress leader Ramesh Chennithala has demanded the immediate resignation of Kerala Transport Minister K.B. Ganesh Kumar following serious allegations of domestic abuse and misconduct raised by the minister’s wife, Bindhu Menon.

More Stories from this section

family-dental
witywide