കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ നിന്ന് മുതിർന്ന സിപിഎം അംഗം ടികെ ഗോവിന്ദൻ പാർട്ടി വിടുന്നുവെന്ന് റിപ്പോർട്ടുകൾ. പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതാണ് പാർട്ടി വിടാൻ കാരണം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ടി.കെ ഗോവിന്ദൻ. പികെ ശ്യാമളക്കെതിരെ ടികെ ഗോവിന്ദൻ മത്സരിക്കും.
നിലവിൽ ഹാൻവീവ് ചെയർമാൻ ആണ് ടി കെ ഗോവിന്ദൻ. മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടെ വിഷയത്തിൽ ഗോവിന്ദൻ വിമർശനം ഉന്നയിച്ചിരുന്നു. സിറ്റിങ് എംഎൽഎയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പാണ് ഉയരുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി പാർട്ടി കമ്മിറ്റി യോഗങ്ങളിൽ നിന്നും ടി.കെ. ഗോവിന്ദൻ വിട്ടുനിൽക്കുകയാണ്. മണ്ഡലം കമ്മിറ്റി യോഗങ്ങളിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടില്ല. പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Senior CPM member TK Govindan leaves the party in Kannur; will contest against PK Shyamala in Taliparamba











