
ചെന്നൈ : വിജയ് നായകനായ ‘ജനനായകൻ’ എന്ന ചിത്രത്തിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി ലഭിച്ചു. ചിത്രത്തിന് സിംഗിൾ ബെഞ്ച് അനുവദിച്ചിരുന്ന പ്രദർശനാനുമതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
സെൻസർ ബോർഡ് അപ്പീലിലാണ് നടപടി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നല്‍കിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ബോർഡിന്റെ ഈ നിലപാട് കണക്കിലെടുത്താണ് കോടതി നടപടി.
Setback for Vijay’s film Jananayakkan; Madras High Court denies screening permission in case related to censor certificate















