ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം; 2 മലയാളി വിദ്യാർത്ഥികളടക്കം 7 ജീവൻ നഷ്ടം

ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മലയാളി വിദ്യാർത്ഥികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ബെംഗളൂരു-ഹൊസൂർ ദേശീയപാതയിലാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ മഹീന്ദ്ര എക്സ് യുവി കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ആക്സിൽ പൊട്ടിയ, ലോറി സർവീസ് റോഡിലേക്ക് മറിയുകയും ചെയ്തു. അപകടസമയത് ആ വഴി വന്ന മറ്റൊരു കാറും ലോറിയുടെ ആക്‌സിലിൽ തട്ടി അപകടത്തിൽപ്പെടുകയും ചെയ്തു.

മഹീന്ദ്ര കാറിലുണ്ടായിരുന്ന ആറുപേരും, ബൈക്ക് യാത്രികനും അപകടസ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്. യെലഹങ്കയിലെ ആർവിപിയു കോളേജ് വിദ്യാർഥികളായ പതിനേഴുകാരായ അശ്വിൻ നായർ, ഏഥൻ ജോർജ് എന്നിവരാണ് മരിച്ച മലയാളികൾ.

അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും പൂർണ്ണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നാണ് തകർന്ന വാഹനങ്ങളിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുത്തത്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബെംഗളൂരു ട്രാഫിക് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഈ ദാരുണ സംഭവം വിദ്യാർത്ഥികൾക്കിടയിലും നാട്ടിലും വലിയ നോവായി മാറിയിരിക്കുകയാണ്.

Seven Dead, Including Malayali Students, as Car and Bike Collide in Bengaluru

More Stories from this section

family-dental
witywide