ആരോഗ്യ വകുപ്പിൻ്റെ ചിഹ്നം, അരിവാൾ കത്രിക നക്ഷത്രം’; ചിത്രവുമായി ഷാഫി പറമ്പിൽ

വണ്ടാനം മെഡിക്കല്‍ കോളജിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. സിപിഐഎം ഭരണത്തിലെ ആരോഗ്യ വകുപ്പിൻ്റെ ചിഹ്നം; അരിവാൾ കത്രിക നക്ഷത്രമെന്നും ഉഷ എന്ന സഹോദരിയുടെ അല്ല, പിണറായി സർക്കാരിന്റെ എക്സറേയാണിതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഷാഫി പറഞ്ഞു.

ഉഷ എന്ന സഹോദരിയുടെ അല്ല ,പിണറായി സർക്കാരിന്റെ XRay ആണിത്. പിആർ സ്‌റ്റോറികൾക്കടിയിൽ ഒളിപ്പിച്ച് വെച്ചിരുന്ന യഥാർത്ഥ ഇരുണ്ട കാലത്തിൻ്റെ എക്സറേ. സിപിഐഎം ഭരണത്തിലെ ആരോഗ്യ വകുപ്പിൻ്റെ ചിഹ്നം; അരിവാൾ കത്രിക നക്ഷത്രം- എന്നായിരുന്നു ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം ഉഷ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഡോ. ഷാഹിദ, നഴ്‌സ് ധന്യ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Shafi Parambil MP responds to the incident of scissors getting stuck in the stomach at Vandanam Medical College

More Stories from this section

family-dental
witywide