സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ; രാഹുൽ ​ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണ്ണ തൃപ്തി

ദില്ലി: സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ. കോൺഗ്രസുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും പാർട്ടിയുമായി ഒരു പ്രശ്നമില്ലെന്നും രാഹുൽ ​ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണ്ണ തൃപ്തിയുണ്ട്. രണ്ടു മണിക്കൂർ പാർട്ടി അദ്ധ്യക്ഷനുമായും രാഹുൽ ഗാന്ധിയുമായും സംസാരിച്ചുവെന്നും ശശി തരൂർ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. താനും പാർട്ടിയും ഒരേ ദിശയിലാണ്. തെരഞ്ഞെടുപ്പിൽ പ്രചാരണത്തിലുണ്ടാകുമെന്നും സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളിയ തരൂർ ആരാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നതെന്ന് ചോദിച്ചുവെന്നും കഥകൾ എവിടെ നിന്ന് കിട്ടി എന്നറിയില്ലെന്നും ശശി തരൂർ പറഞ്ഞു.

Shashi Tharoor denies reports of talks with CPM; fully satisfied with talks with Rahul Gandhi

More Stories from this section

family-dental
witywide