പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ തെന്നിവീണ ശശി തരൂർ എംപിയുടെ കാലിന് പരിക്ക്

ന്യൂഡൽഹി: പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ കാലിടറി തെന്നിവീണ് ഡോ. ശശി തരൂർ എം പി യുടെ കാലിന് പരിക്ക്. ഇന്ന് രാവിലെ നടത്തിയ എക്‌സ്-റേ പരിശോധനയിൽ വീഴ്ചയിൽ ശശി തരൂരിന്റെ കാലിലെ എല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു.

സുഖമായിരിക്കുകയാണ്. സാധ്യമായ രീതിയിൽ (വീൽചെയർ ഉപയോഗിച്ചേക്കാം) പാർലമെന്റ് പ്രവർത്തനങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും തുടരുന്നതായിരിക്കും. എല്ലാ ആശംസകൾക്കും നന്ദിയെന്നും ശശി തരൂരിൻ്റെ ഓഫീസ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി പാർലമെന്റിൽ എത്തിയതായിരുന്നു ശശി തരൂർ. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ ശശി തരൂർ പടിക്കെട്ടിൽ നിന്ന് തെന്നി വീഴുകയായിരുന്നു. തരൂർ വീഴുന്നത് കണ്ട് സുരക്ഷ ഉദ്യോഗസ്ഥരും അഖിലേഷ് യാദവ് എം.പിയും ഓടിയെത്തി പിടിച്ചെഴുന്നേൽപിക്കുകയായിരുന്നു.

Shashi Tharoor MP injured his leg after slipping on steps outside Parliament

More Stories from this section

family-dental
witywide