കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം പി. കാർഷിക മേഖലയെ കേന്ദ്രം അവഗണിച്ചുവെന്നും കർഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സർക്കാരിന് പാലിക്കാൻ ആയില്ലെന്നും ശശി തരൂർ എംപി സഭയിൽ പറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുകയാണ്. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കൃത്യമായ പദ്ധതികൾ ബജറ്റിലില്ല. സാധാരണക്കാരന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും പൂർണ്ണമായും അവഗണിക്കുന്നതാണ് ഈ ബജറ്റെന്നും കിസാൻ സമ്മാൻ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തിൽ നിന്നും വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വ്യക്തിഗത നികുതി ഭാരം വർദ്ധിപ്പിക്കുന്നതിലൂടെ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോർപ്പറേറ്റുകൾക്ക് ഇളവുകൾ നൽകുമ്പോൾ സാധാരണക്കാരുടെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കുന്നത് നീതീകരിക്കാനാവില്ല. വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ തുറന്നു കാണിക്കുന്നത് ആയിരുന്നു ഇൻഡിഗോ പ്രതിസന്ധി. കടുത്ത അന്തരീക്ഷ മലിനീകരണത്തിന് ശേഷവും ബജറ്റിൽ അതിനെക്കുറിച്ച് പരാമർശം ഇല്ല. രാജ്യത്തെ ഏറ്റവും ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തെ NIPER അനുവദിക്കുന്ന ഘട്ടത്തിലും അവഗണിച്ചുവെന്നും ശശി തരൂർ വ്യക്തമാക്കി.
Shashi Tharoor MP sharply criticizes the central government; It is limited to budget announcements only












