ഹൂസ്റ്റണിലെ പൊലീസ് ഓഫീസർ ഷാൻ മക്രെറി വാഹനാപകടത്തിൽ മരിച്ചു

ഹൂസ്റ്റണിലെ പൊലീസ് ഡിപ്പാർട്ട്മെന്റിലെ (HPD) സീനിയർ ഓഫിസറും ടാക്റ്റിക്കൽ ഓപ്പറേഷൻസ് വിഭാഗത്തിലെ (SWAT) അംഗവുമായ ഷാൻ മക്രെറി വാഹനാപകടത്തിൽ മരിച്ചു. നോർത്ത് വെസ്‌റ്റ് ഹാരിസ് കൗണ്ടിയിലുണ്ടായ അപകടത്തിലായിരുന്നു മരണം. ഞായറാഴ്ച പുലർച്ചെ 1:30-ഓടെ സ്വന്തം വീടിന് സമീപമായിരുന്നു അപകടം. ഷാൻ മക്രെറി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണ്ണമായും കത്തിയമർന്നു.

ഹൂസ്‌റ്റൺ പൊലീസ് ഡിപ്പാർട്ട്മെന്റിൽ 2011 മുതൽ സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു ഷാൻ മക്രെറി. അപകടസമയത്ത് അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നില്ല. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ഹൂസ്‌റ്റൺ പൊലീസിന്റെ വെഹിക്കുലാർ ക്രൈംസ് യൂണിറ്റിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്. മക്രെറിയുടെ വിയോഗത്തിൽ ഹൂസ്‌റ്റൺ പൊലീസ് ചീഫും സഹപ്രവർത്തകരും അനുശോചിച്ചു.

Shawn McCreary, a senior officer and member of the Houston Police Department (HPD) Tactical Operations Unit (SWAT), has died in a car accident.

More Stories from this section

family-dental
witywide