ഇപ്പോൾ ഒരൊറ്റ ശിവസേന മാത്രമായി മാറിയെന്നും ശിവസേനയ്ക്ക് ഇപ്പോൾ വിഭാഗങ്ങൾ ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ കോഹ്‌ലാപൂരിലുള്ള പൊതുറാലിയിലാണ് പരാമർശം. മുൻപ് ശിവസേന ഷിൻഡെ വിഭാഗം എന്ന് വിളിക്കണമായിരുന്നു. ഇന്ന് ശിവസേന അധ്യക്ഷൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പിളർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ഔദ്യോഗിക പാർട്ടിയായി തുടരാൻ അനുവദിക്കണമെന്നും വിമതർക്ക് പ്രത്യേക അവകാശങ്ങൾ നൽകരുതെന്നും കത്ത് നൽകിയിരുന്നു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ലോക്‌സഭയിൽ ആകെ ഒമ്പത് എം.പി.മാരാണുള്ളത്. ഇതിൽ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നിവരൊഴികെയുള്ള ബാക്കി എം.പിമാർ പുതിയ വിഭാഗത്തിൽ ചേർന്നതായാണ് സൂചന. ഈ ആറ് എം.പിമാരും ഏകനാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
Shiv Sena has become one; Amit Shah says Shiv Sena has no factions now













