കേരളത്തെ നടുക്കി മഞ്ചേശ്വരത്ത് അച്ഛന്‍റെ കൊടും ക്രൂരത; 18 വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി, പ്രതിയെ പിടികൂടി

കാസർകോട് മഞ്ചേശ്വരത്ത് 18 വയസുകാരിയായ മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മറിയം ജുമൈലയാണ് സ്വന്തം പിതാവിന്റെ കൈകളാൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉമ്മർ ഫാറൂഖിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും പ്രതിയായ ഉമ്മർ ഫാറൂഖ് ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. വീട്ടിലുണ്ടായ തർക്കത്തെത്തുടർന്നാണ് മകളെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മാരകമായി വെട്ടേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരി ഉപയോഗത്തെത്തുടർന്നുണ്ടായ മാനസിക വിഭ്രാന്തിയാണോ അതോ മറ്റ് കുടുംബ പ്രശ്നങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

More Stories from this section

family-dental
witywide