ടൊറൻ്റോയിൽ ഷോപ്പിംഗ് സെൻ്ററിൻ്റെ പാർക്കിംഗ് ഏരിയയിൽ വെടിവെപ്പ്: ഇൻഡോ-കനേഡിയൻ ഐടി പ്രൊഫഷണൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി : ടൊറൻ്റോയിൽ ഷോപ്പിംഗ് സെന്റർ പാർക്കിംഗ് ഏരിയയിലുണ്ടായ വെടിവെപ്പിൽ 37 കാരനായ ഇൻഡോ-കനേഡിയൻ ഐടി പ്രൊഫഷണൽ കൊല്ലപ്പെട്ടു. ഈ വർഷം ടൊറന്റോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കൊലപാതകമാണിത്. ബ്രാംപ്ടണിൽ താമസിക്കുന്ന കർണാടക സ്വദേശിയായ ചന്ദൻ കുമാർ രാജ നന്ദകുമാർ ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:31-ഓടെ എറ്റോബിക്കോക്കിലെ തിരക്കേറിയ വുഡ്‌ബൈൻ ഷോപ്പിംഗ് സെൻ്ററിന് പുറത്തായിരുന്നു സംഭവം. ഇതൊരു ആസൂത്രിതമായ കൊലപാതമാണെന്നും യാദൃശ്ചികമായി നടന്നതല്ലെന്നും ടൊറൻ്റോ പൊലീസ് ഹോമിസൈഡ് യൂണിറ്റ് വ്യക്തമാക്കി.

പ്രതികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. കഴിഞ്ഞ ആറ് വർഷമായി കാനഡയിൽ ഐടി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു നന്ദകുമാർ.

മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും കൊലപാതകത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പിതാവ് നന്ദൻ കുമാർ സർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഹോമിസൈഡ് യൂണിറ്റുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Shooting in Toronto shopping centre parking lot: Indo-Canadian IT professional killed

More Stories from this section

family-dental
witywide