പാചക വാതക പ്രതിസന്ധി രൂക്ഷം; പോണ്ടിച്ചേരി സർവകലാശാല നേരത്തെ അടക്കുന്നു

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല പാചക വാതക പ്രതിസന്ധിയെ തുടർന്ന് അടക്കുന്നു. ഏപ്രിൽ 30ന് അക്കാദമിക് വർഷം അവസാനിക്കുമെന്നാണ് സർവകലാശാല സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ, പാചക വാതക പ്രതിസന്ധിയെ തുടർന്ന് കോളജുകളിലെ ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നില്ല. ഏപ്രിൽ 30 നകം പരീക്ഷകൾ പൂർത്തീകരിക്കണം അസൈൻമെന്റ് ലാബ് തുടങ്ങിയവയും പൂർത്തിയാക്കണമെന്നും സർവകാലശാല നിർദേശമുണ്ട്.

എന്നാൽ, 15 ദിവസം മുൻപ് അക്കാദമിക് വർഷം അവസാനിപ്പിക്കുന്നതിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. അക്കാദമിക് കലണ്ടർ വെട്ടിച്ചുരുക്കി അതിന്റെ ഭാരം വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് പകരം, പ്രശ്നം പരിഹരിക്കാൻ മറ്റ് ബദൽ മാർഗങ്ങൾ തേടുകയാണ് സർവകലാശാല ചെയ്യേണ്ടതെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. സർവകലാശാലയുടെ പ്രവർത്തനം എൽപിജി ക്ഷാമം മൂലം തടസ്സപ്പെട്ടത് വലിയ ആശങ്കയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്. സാധാരണഗതിയിൽ മെയ് 15 നാണ് അക്കാദമിക് വർഷം അവസാനിക്കുന്നത്.

shortage of LPG, Pondicherry University (PU) has advanced its end-semester examinations by nearly two weeks, cancelled internal assessments, and declared Saturdays as working days.

More Stories from this section

family-dental
witywide