രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബലാൽസംഗക്കേസിൽ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ രേഖാമൂലം അറിയിച്ച് എസ്ഐടി. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ രാഹുലിൻ്റെ അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാകും അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക.
എംഎൽഎ സ്ഥാനം സ്വയം ഒഴിഞ്ഞില്ലെങ്കിൽ അംഗത്തെ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. അംഗങ്ങളുടെ പരാതി ലഭിച്ചാൽ അംഗങ്ങൾക്കുണ്ടാകേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എത്തിക്‌സ് കമ്മിറ്റി നൽകുന്ന ശിപാർശ നിയമസഭ അംഗീകരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാം.
അതേസമയം, പ്രത്യേക അന്വേഷണസംഘം ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഇതിനകം രാഹുൽ മാങ്കൂട്ടത്തിലിന്റെ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയ്ക്കെതിരെ ഭീഷണി സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
SIT informs Speaker about Rahul Mamkootathil arrest details; Disqualification proceedings may be initiated













