
ന്യൂയോർക്കിലെ കോംഗേഴ്‌സിൽ താമസിക്കുന്ന സ്‌കറിയ (സുബി – 50) അന്തരിച്ചു. ന്യൂയോർക്ക് റോക്ക്‌ലാന്റ് സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് പള്ളിയിലെ സജീവ അംഗമായിരുന്നു സ്‌കറിയ. ജനുവരി 14 നായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ന്യൂയോർക്കിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ പ്രിയങ്കരനായ സ്‌കറിയയുടെ വിയോഗത്തിൽ റോക്ക്‌ലാന്റ് സെന്റ് പീറ്റേഴ്‌സ് ഇടവക സമൂഹം അനുശോചനം രേഖപ്പെടുത്തി.
പൊതുദർശനം (വെയ്ക് സർവീസ്) ജനുവരി 18-ന് ഞായറാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ റോക്ക്‌ലാന്റ് സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് പള്ളിയിൽ നടക്കും. തുടർന്ന് ജനുവരി 19-ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ അതേ പള്ളിയിൽ വെച്ച് തന്നെ സംസ്‌കാര ശുശ്രൂഷകൾ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.














