വാഷിംഗ്‌ടൺ: യുഎസിൽ ചെറുവിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. കേപ് കോഡിലെ പ്രൊവിൻസ്ടൗൺ മുനിസിപ്പൽ വിമാനത്താവളത്തിലാണ് ചെറു വിമാനം തകർന്നുവീണ് അപകടമുണ്ടായത്. തകർന്നുവീണ വിമാനത്തിന് തീപിടിച്ച് പൈലറ്റ് മരിക്കുകയായിരുന്നു. വിമാനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടകാരണം വ്യക്തമല്ല.
കടൽത്തീരത്തുള്ള വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളും മറ്റ് അടിയന്തര പ്രതികരണ സേനയും ചേർന്ന് തീ അണച്ചതായി അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. സെസ്ന 172N വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ദേശീയ ഗതാഗത സുരക്ഷാ ബോർഡ് പ്രസ്‌താവനയിൽ പറഞ്ഞു. അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചു.
Small plane crashes in US, pilot dies














