നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾക്ക് പത്മ പുരസ്കാരം എങ്ങനെ നൽകും? വെള്ളാപ്പള്ളി നടേശൻ്റെ പത്മഭൂഷൻ പിൻവലിക്കണം; എസ്.എൻ.ഡി.പി സംരക്ഷണ സമിതി

തിരുവനന്തപുരം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ പത്മഭൂഷൺ ബഹുമതി പിൻവലിക്കണമെന്ന ആവശ്യവുമായി എസ്.എൻ.ഡി.പി സംരക്ഷണ സമിതി രംഗത്ത്. വെള്ളാപ്പള്ളി നടേശനെ പത്മ അവാർഡിന് തിരഞ്ഞെടുത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സംരക്ഷണ സമിതി അറിയിച്ചു.

നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾക്ക് പത്മ പുരസ്കാരം നൽകുന്നത് പുരസ്കാരത്തിൻ്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്ന് സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനൻ ആരോപിച്ചു. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകൾ നിലനിൽക്കെ അവാർഡ് നൽകിയത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ താത്പര്യങ്ങൾ മൂലമാണെന്ന് വിമർശകരും ആരോപിക്കുന്നു

എന്നാൽ, താൻ പത്മ പുരസ്കാരങ്ങളെ മുൻപ് വിമർശിച്ചിട്ടുണ്ടെങ്കിലും, ഇപ്പോൾ ലഭിച്ച ഈ അംഗീകാരം ശ്രീനാരായണ ഗുരുദേവൻ്റെ പാദങ്ങളിൽ സമർപ്പിക്കുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്.

SNDP Protection Committee demands withdrawal of Vellappally Natesan’s Padma Bhushan

More Stories from this section

family-dental
witywide