എസ്എൻഡിപി യോഗം കൗൺസിലിന്റെ അംഗീകാരം നേടി എസ്എൻഡിപി- എൻഎസ്എസ് ഐക്യം. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം എൻഎസ്എസ് നേതൃത്വത്തെ നേരിൽ കാണുമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.
അതേസമയം, മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് എസ്എൻഡിപി യോഗത്തിന്റെ ശൈലിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഐക്യ കാഹളം മുഴക്കിയത് എൻഎസ്എസ് ആണ്. ജി സുകുമാരൻ നായരോട് നന്ദി പറയുന്നുവെന്നും എൻഎസ്എസ്-എസ്എൻഡിപി കൊമ്പ് കോർക്കൽ ഇനി ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ഈഴവ സമുദായത്തിന് ജി സുകുമാരൻ നായർ ആത്മബലം നൽകി. കാർ വിവാദം അടക്കം ഉണ്ടായപ്പോൾ ആശ്വസിപ്പിച്ചു. ഒരു ഉപാധിയുമില്ലാതെയാണ് ഐക്യം. പഴയ തെറ്റുകൾ തിരുത്തും. ഇനിയുള്ള തീരുമാനങ്ങൾ എൻഎസ്എസിനോട് ആലോചിച്ച ശേഷം മാത്രമാകും. രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നാൽ എടുക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി
പ്രതിപക്ഷ നേതാവ് പുകഞ്ഞ കൊള്ളിയാണെന്നും സതീശൻ ചർച്ചാ വിഷയമേയല്ലെന്നും വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും താൻ ആണെങ്കിൽ ഖേദം പ്രകടിപ്പിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
SNDP Yogam Council approves SNDP-NSS unity; Vellappally Natesan says he will meet NSS leadership in person













