സോഷ്യൽ സെക്യൂരിറ്റി: അമേരിക്കൻ പൗരന്മാർക്ക് മികച്ച പുരോഗതി, ആനുകൂല്യം ലഭിക്കുന്നവർ അറിയേണ്ടവ

യുഎസിൽ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (SSA) ഡിജിറ്റൽ സേവനങ്ങളിൽ കൂടുതൽ മുന്നേറുന്നു. പ്രതിമാസം 70 മില്യണിലധികം അമേരിക്കൻ പൗരന്മാരാണ് സോഷ്യൽ സെക്യൂരിറ്റി പേയ്മെന്റുകളിൽ ആശ്രയിക്കുന്നത്. ഇത് അമേരിക്കൻ ജനസംഖ്യയുടെ ഏകദേശം അഞ്ചിലൊന്നാണ്. അതിനാൽ തന്നെ അമേരിക്കയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകളും സോഷ്യൽ സെക്യൂരിറ്റി നികുതി അടയ്ക്കുന്നവരാണ്. നിലവിൽ ഏകദേശം 55 മില്യൺ പേർക്ക് ഈ പദ്ധതിയിൽ നിന്ന് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.

ഏജൻസിയുടെ സേവനങ്ങളിൽ വേഗതയും ഓൺലൈൻ സൗകര്യങ്ങളും വർധിച്ചിട്ടുണ്ടെന്നും വിവിധ പദ്ധതികളിലെ കുടിശ്ശിക കുറയ്ക്കുന്നതിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും വ്യാഴാഴ്ച നടന്ന സോഷ്യൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് അംഗങ്ങളുടെ യോഗത്തിന് ശേഷം സോഷ്യൽ സെക്യൂരിറ്റി കമ്മീഷണർ ഫ്രാങ്ക് ജെ. ബിസിനാനോ വ്യക്തമാക്കി. സാങ്കേതിക നവീകരണം, ജീവനക്കാരിലേക്കുള്ള നിക്ഷേപം, സേവന വിതരണത്തിലെ മാറ്റങ്ങൾ എന്നിവയാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്.

ഡിജിറ്റൽ നവീകരണവും കാര്യക്ഷമമായ പ്രവർത്തന രീതികളും വഴി സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ബിസിനാനോ പറഞ്ഞു. ഈ സേവന മെച്ചപ്പെടുത്തലുകൾ സോഷ്യൽ സെക്യൂരിറ്റി ഉപയോഗിക്കുന്ന അമേരിക്കൻ പൗരന്മാരുടെ ജീവിതം കൂടുതൽ എളുപ്പമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, സോഷ്യൽ സെക്യൂരിറ്റി പദ്ധതി നിയന്ത്രിക്കുന്ന ഏജൻസിയിൽ ട്രംപ് ഭരണകൂടം ചെലവ് കുറയ്ക്കുന്ന സാഹചര്യത്തിലാണ് ഈ സാങ്കേതിക മാറ്റങ്ങൾ നടക്കുന്നത്.

ഇനി മുതൽ അമേരിക്കക്കാർക്ക് അവരുടെ വ്യക്തിഗത സോഷ്യൽ സെക്യൂരിറ്റി അക്കൗണ്ട് 24 മണിക്കൂറും, ആഴ്ചയിലെ ഏഴ് ദിവസവും (24/7) ഉപയോഗിക്കാനാകും. മുമ്പ്, ആഴ്ചയിൽ 29 മണിക്കൂർ ഈ സേവനം ലഭ്യമല്ലായിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ, 2024 സാമ്പത്തിക വർഷത്തിനെ അപേക്ഷിച്ച് കോൾ പ്രതികരണങ്ങളിൽ 65 ശതമാനം വർധനവ് രേഖപ്പെടുത്തി. ശരാശരി പ്രതികരണ സമയം ഒറ്റ അക്കത്തിലേക്ക് കുറഞ്ഞു. ഇപ്പോൾ 90 ശതമാനം കോളുകളും സ്വയം സേവന ഓപ്ഷനുകളിലൂടെയോ കോൾബാക്കുകളിലൂടെയോ പരിഹരിക്കാനാകുന്നുണ്ട്.

ഫീൽഡ് ഓഫീസുകൾ സന്ദർശിക്കുന്നവർക്കുള്ള ശരാശരി കാത്തിരിപ്പ് സമയം 2024 സാമ്പത്തിക വർഷത്തിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിലേക്ക് എത്തുമ്പോൾ ഏകദേശം 30 ശതമാനം കുറഞ്ഞു. അപ്പോയിന്റ്മെന്റ് എടുത്ത് എത്തുന്നവർക്ക് ശരാശരി ആറു മിനിറ്റ് മാത്രമാണ് സഹായം ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്നത്. വൈകല്യ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളിലെ കുടിശ്ശികയിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 2024 ജൂണിൽ 12.6 ലക്ഷം ആയിരുന്ന പെട്ടിക്കിടന്ന അപേക്ഷകൾ ഇപ്പോൾ മൂന്നിലൊന്നായി കുറഞ്ഞു.

സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്ട് പ്രകാരം 3.1 മില്യൺ പേയ്മെന്റുകൾ, ആകെ 17 ബില്യൺ ഡോളർ, ആനുകൂല്യം ലഭിക്കുന്നവർക്ക് വിതരണം ചെയ്തു. ഇത് നിശ്ചയിച്ച സമയത്തേക്കാൾ അഞ്ച് മാസം മുൻപാണ് വിതരണം ചെയ്തത്. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ, ഇതുവരെ കാണാത്ത വേഗത്തിൽ കൂടുതൽ അമേരിക്കൻ പൗരന്മാർക്ക് സേവനം നൽകാൻ ഞങ്ങൾക്ക് സാധിച്ചു. പുതിയ സോഷ്യൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് ചെയർമാനുമായി ശക്തമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ബിസിനാനോ കൂട്ടിച്ചേർത്തു.

Social Security: Better Improvements for American Citizens, What Beneficiaries Need to Know

More Stories from this section

family-dental
witywide