സോണിയ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ വിട്ടുമാറാത്ത ചുമയെ തുടർന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

നഗരത്തിലെ വർധിച്ചുവരുന്ന മലിനീകരണം ഈ ആരോഗ്യപ്രശ്നത്തിന് കാരണമായിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. അതിനാൽത്തന്നെ മലിനീകരണ സാഹചര്യം കണക്കിലെടുത്ത് അവർ ഇടയ്ക്കിടെ പരിശോധയ്ക്കെത്താറുണ്ട്. നിലവിൽ സോണിയ ഗാന്ധിയുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഒരു ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തിലാണ് . ഇക്കഴിഞ്ഞ ഡിസംബറിൽ സോണിയയ്ക്ക് 79 വയസ്സ് പൂർത്തിയായിരുന്നു.

Sonia Gandhi admitted to hospital in Delhi

More Stories from this section

family-dental
witywide