ന്യൂ ജേഴ്സിയിൽ “ആഘോഷം” സിനിമയുടെ പ്രത്യേക പ്രദർശനം: സംഘാടകരായി ഇന്ത്യൻ കോൺസുലെറ്റും ഫൊക്കാനയും

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ ജേഴ്‌സി: ഇന്ത്യൻ കോൺസുലെറ്റ് ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഉള്ള മൂവികളെയും പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഫൊക്കാനയുമായി സഹകരിച്ച് “ആഘോഷം” സിനിമയുടെ പ്രത്യേക പ്രദർശനം സഘടപ്പിക്കുന്നു . ഈ അവസരത്തിൽ ഇന്ത്യൻ കോൺസുലെറ്റിലെ പ്രമുഖരും ഫൊക്കാനായുടെ ഭാരവാഹികളും അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഇന്ത്യക്കാരോടൊപ്പം അമേരിക്കയിലെ വിവിധ സാമൂഹ്യ പ്രവർത്തകരുടെ ഇടയിലേക്കും നമ്മുടെ വിവിധ ഭാഷാമൂവികൾ പ്രചരിപ്പിക്കുക എന്നത് കൂടിയാണ് ഇന്ത്യൻ കോൺസുലെറ്റ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായാണ് “ആഘോഷം” സിനിമയുടെ പ്രത്യേക പ്രദർശനം നടത്തുന്നത്.

അമൽ കെ ബോബി സംവിധാനം ചെയ്‌ത ആഘോഷം എന്ന മലയാള ചലച്ചിത്രം മാർച്ച് 14ആം തീയതി ഉച്ചക്ക് 2 മണിക്ക് ന്യൂ ജേഴ്സിയിൽ ( AMC Auditorium#7, 67 Willowbrook Blvd, Wayne , NJ 07470) വെച്ച് നടത്തുന്നു. ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസുലെറ്റും ലോകത്തിലേക്കും പഴയതും , ഏറ്റുവും വലിയ പ്രവാസി സംഘടനായ ഫൊക്കാനയുമായി സഹകരിച്ചാണ് ഈ പ്രാത്യേക പ്രദർശനം നടത്തുന്നത്.പ്രദർശനത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ് എന്നാൽ സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുളവർ ന്യൂ ജേഴ്‌സി റീജണൽ വൈസ് പ്രസിഡന്റ് കോശി കുരുവിളയുമായി 201-450-1757 ബന്ധപെട്ടു മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടുന്നതാണ് .

“Life is all about celebration” എന്ന ടാഗ്ലൈനോട് കൂടി എത്തുന്ന ഈ ചിത്രം അമേരിക്കൻ മലയാളീ സമൂഹത്തിന് ഒരു നവ്യസിനിമാ അനുഭവം ആയിരിക്കും സമ്മാനിക്കുക.പ്രവാസി സംരംഭകരായ ഡോ. ലിസി കെ ഫെർണാണ്ടസ് , പ്രിൻസ് പ്രോസി ഓസ്‌ട്രേലിയ എന്നിവരുടെ നേതൃത്വത്തിൽ സി എൻ ഗ്ലോബൽ മൂവീസ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഫൊക്കാന ലഹരിക്കെതിരെ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടയാണ്. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ഗൗരവകരമായ ചർച്ചകൾക്കു ഈ ചിത്രം വഴിവെച്ചിരിക്കുന്നു.

പ്രസിദ്ധ സിനിമാതാരങ്ങൾ ആയ വിജയ രാഘവൻ , നരേൻ , റോസ്മിൻ ,ധ്യാൻ ശ്രീനിവാസൻ ,ജെയ്‌സ് ജോസ് ജോണി ആന്റണി,രൺജി പണിക്കർ അജു വർഗീസ് , ബോബി കുര്യൻ, ഷാജു ശ്രീധർ, മുഖ്ബൂൽ സൽമാൻ, കോട്ടയം രമേശ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്ന ഈ ചിത്രം ആദ്യ അവസാനം കാണികളെ വിസ്മയം കൊള്ളിക്കുന്ന അവതരണ ശൈലിയിലൂടെ ആണ് മുന്നോട്ട് പോകുന്നത്.മലയാളം സംസ്കാരത്തെയും സിനിമയെയും പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ഇന്ത്യൻ കൗൺസിൽ ജനറൽ (ന്യൂ യോർക്ക് ) Amp. Binaya Srikanta Pradhan and his ടീമും ,ഇന്ത്യഗവൺമെന്റും നടത്തുന്ന പ്രവർത്തനങ്ങളെ ഫൊക്കാന പ്രശംസിക്കുന്നു.

ഏറ്റവും കൂടുതൽ സമൂഹത്തെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകമാണ് സിനിമ. നിങ്ങൾക്കറിയാത്ത ഭാഷയിലുള്ള ഒരു സിനിമയിൽ മുഴുകുന്നത് രസകരമായ അനുഭവമാണ്. അത് ക്ഷണിക്കാതെ മറ്റൊരാളുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെയാണ്—ആദ്യം ഒരു നിമിഷം അസ്വസ്ഥതയുണ്ടാകുമെങ്കിലും, നിങ്ങൾ ഒതുങ്ങിക്കഴിഞ്ഞാൽ അത് വിചിത്രമായ ഒരു അടുപ്പം നൽകും. പിന്നീട് നിങ്ങൾ അങ്ങനെയുള്ള സിനിമകൾ കൂടുതൽ കാണുവാൻ ആഗ്രഹിക്കും. ഈ ഒരു വിഷൻ കൂടിയാണ് ഇതിന്റെ ലക്ഷ്യം.

Special screening of the film “Aagosham” in New Jersey: Indian Consulate and fokana as organizers

More Stories from this section

family-dental
witywide