അവനൊപ്പം; രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി ശ്രീനാ ദേവി കുഞ്ഞമ്മ

മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.രാഹുൽ മാങ്കൂട്ടത്തിലുമായി യാതൊരു ബന്ധവും പാർട്ടിയ്ക്ക് ഇല്ലെന്ന് യുഡിഎഫ് നേത്യത്വം ആവർത്തിച്ചുപറയുമ്പോഴാണ് ജില്ലാ ജില്ലാ പഞ്ചായത്തംഗത്തിന്റെ പരസ്യപിന്തുണ.

രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതനാണ്, പ്രതിസന്ധിയെ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നും രാഹുലിനെതിരെ മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനയുകയാണ്. സത്യത്തിനൊപ്പമാണ് നില്കുന്നത് അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെ ശ്രീനാ ദേവി കുഞ്ഞമ്മ പറഞ്ഞു.

അതേസമയം, ഫേസ്ബുക്ക് ലൈവിലെ പ്രതികരണത്തിൽ പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമർശവും ഉണ്ടായിട്ടുണ്ട്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതിന്റെ പ്രശ്‌നം ആണിത്, പരാതികളിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നും ശ്രീനാ ദേവി കുഞ്ഞമ്മ പ്രതികരിച്ചു.

Sreena Devi Kunjamma publicly supports Rahul Mamkootathil on Facebook live

More Stories from this section

family-dental
witywide