കോൺഗ്രസ് മുന്നോട്ടുവെക്കുന്നത് വികസനമല്ല നുണയാണ്; ഡീൽ സിപിഐഎമ്മും കോൺഗ്രസും തമ്മിൽ, ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റിയെന്നും രാജീവ് ചന്ദ്രശേഖർ

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വികസനമല്ല മുന്നോട്ടുവെക്കുന്നത് നുണയാണ് അവർക്ക് പ്രധാനമെന്ന് നേമത്തെ എൻ ഡി എ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. ഇന്ദിരാ ഗാരൻ്റി വ്യാജ ഗാരൻ്റിയാണ്. ഇന്നത്തെ പത്രം നോക്കിയാൽ കാണാം ഡീലിനെ കുറിച്ച് സംസാരിക്കുന്നത് കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനറായ ഡി കെ ശിവകുമാറും മല്ലികാർജുൻ ഖർഗെയും ആണെന്നും ഇവരുടെയൊക്കെ പശ്ചാത്തലം എന്താണെന്ന് മനസിലാക്കേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സംസ്ഥാനത്തെ ശബരിമല സ്വർണക്കൊള്ള, ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലെ വീഴ്ച എന്നിവയിൽ കഴിഞ്ഞ പത്ത് വർഷമായി കോൺഗ്രസ് മൗനം പാലിച്ചു. ഇതൊക്കെ സിപിഐഎം കോൺഗ്രസ് ഡീലിന്റെ തെളിവാണ്. സിപിഐഎമ്മും കോൺഗ്രസും തമ്മിൽ ഒരു ഡീൽ ഉണ്ട് അതിന്റെ പേരാണ് ഇന്ത്യൻ സഖ്യം. കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ എന്താണ് ഡീലുള്ളത്? യുഡിഎഫ് സർക്കാർ വന്നാൽ മുസ്ലിം ലീഗിന്റെ ഒരു ഉപമുഖ്യമന്ത്രി ഉണ്ടാകുമെന്നതാണ് ഡീലെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ആറ് മന്ത്രിമാരായിരിക്കും ലീഗിൽ നിന്നും ഉണ്ടാകാൻ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഡീൽ എന്താണെന്ന് കോൺഗ്രസാണ് പറയേണ്ടത്. സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡിലീനുള്ള സാധ്യത വട്ടപൂജ്യമാണ് കാരണം സിപിഐഎമ്മിന്റെ അഴിമതികളെ ഉയർത്തിക്കാട്ടിയ ഏക പാർട്ടിയാണ് ബിജെപിയെന്നും അതുകൊണ്ടുതന്നെ അവരുമായി ഡീൽ ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

State BJP chief Rajeev Chandrasekhar says ‘real deal’ between Congress and CPI(M) and Indira guarantee is a fake guarantee

More Stories from this section

family-dental
witywide