
ന്യൂഡൽഹി : ഡൽഹിയിലെ രാംലീല മൈതാനത്തുള്ള സയ്യിദ് ഫൈസ് ഇലാഹി പള്ളിക്ക് സമീപം ഇന്ന് പുലർച്ചെ നടന്ന കയ്യേറ്റ വിരുദ്ധ നീക്കം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലും കുപ്പികളും എറിഞ്ഞതിനെ തുടർന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പത്ത് പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള പള്ളിയോട് ചേർന്നുള്ള സ്ഥലത്തെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റാൻ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ കയ്യേറ്റ വിരുദ്ധ നീക്കം നടന്നത്. പള്ളിക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. 300 ഓളം ഉദ്യോഗസ്ഥരും തൊഴിലാളികളും പൊളിക്കൽ പ്രവർത്തനം നടത്തുന്നതിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഒരു ബാങ്ക്വറ്റ് ഹാളും ഡിസ്പെൻസറിയും അധനധികൃതമായി പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും അവ പൊളിച്ചുമാറ്റിയെന്നും പൊലീസ് വ്യക്തമാക്കി. ആളുകൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് കരുതിയാണ് പുലർച്ചെ പൊളിക്കൽ പ്രവൃത്തികൾ നടത്തിയതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നിധിൻ വൽസൻ പറഞ്ഞു.
Stones pelted at officers who arrived to clear encroachment near a church at Ramlila Maidan; five policemen injured













