ഹൂസ്റ്റണിലെ ജനവാസ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. തെരുവ് നായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ആളുകളെ ഓടിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
സ്റ്റെർലിങ് ഹൈസ്കൂളിന് സമീപമുള്ള അപ്പാർട്മെന്റ് പരിസരത്താണ് നായശല്യം രൂക്ഷമായിരിക്കുന്നത്. ഒരു നായക്കുട്ടിയെ സെലിൻസ്‌കി റോഡിന് സമീപം ആറോളം നായ്ക്കൾ ചേർന്ന് ക്രൂരമായി ആക്രമിച്ചു. ഒരു സ്ത്രീ ഇടപെട്ട് നായ്ക്കളെ ഓടിച്ചാണ് നായക്കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയത്.
പ്രദേശത്ത് കഴിഞ്ഞ ഒന്നര വർഷമായി തെരുവ് നായ്ക്കൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. മുൻപ് പല വളർത്തുമൃഗങ്ങളെയും ഇവ കൊലപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ സ്‌കൂൾ കഴിഞ്ഞ് നടന്നുപോകുന്ന കുട്ടികളെ നായ്ക്കൾ ആക്രമിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
പ്രദേശത്ത് നഗരസഭയുടെ മൃഗസംരക്ഷണ വിഭാഗമായ ‘BARC’ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ഈ മേഖലയിൽ നിന്ന് 14 നായ്ക്കളെ പിടികൂടിയതായി അധികൃതർ അറിയിച്ചു.
Stray dog infestation in residential areas of Houston, residents in fear














