മലപ്പുറം: മലപ്പുറത്ത് സ്ട്രോങ് റൂം തുറക്കാൻ ജില്ലാ കളക്‌ടർ നിർദേശം നൽകിയതായി യുഎഡിഎഫ് ജില്ലാ ചെയർമാൻ കെ.പി. അബ്‌ദുൽ മജീദ്. കളക്‌ടർക്കെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് ചെയർമാൻ ആവശ്യപ്പെട്ടു. വോട്ടെണ്ണുന്ന ദിനത്തിൽ മാത്രമാണ് സ്ട്രോങ് തുറക്കാനാകുക. യാതൊരു ചട്ടവും പാലിക്കാതെയാണ് കളക്‌ടർ സ്ട്രോങ് റൂം പരിശോധിക്കാൻ നിർദേശം നൽകിയതെന്നും യുഡിഎഫ് ചെയർമാൻ ആരോപിച്ചു.
Strong room opened in Malappuram; UDF says district collector tried to sabotage election











