നിതിൻ്റെ മരണം: അധ്യാപകൻ എം കെ റാമിനെതിരെ കൂടുതൽ വിദ്യാർഥികൾ, ബോഡി ഷെയ്മിങ് നടത്തുന്നത് പതിവ്, പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ, ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി കൂടുതൽ വിദ്യാർഥികൾ. അധ്യാപകൻ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്നും അധ്യാപകൻ പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകുമെന്നും വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ വെളിപ്പെടുത്തി.

നിറത്തിന്റെ പേരിൽ വിദ്യാർഥികളെ എംകെ റാം പറയുമായിരുന്നുവെന്ന് ഒരു വിദ്യാർത്ഥിനി മാധ്യമങ്ങളോട് പ്രതികരിച്ചു. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്കിന്നി എന്നിങ്ങനെയാണ് വിദ്യാർഥികളെ അധ്യാപകൻ വിളിച്ചിരുന്നത്. അധ്യാപകൻ ആൺകുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

അധ്യാപകൻ പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും. തിരിച്ച് പ്രതികരിക്കാൻ കഴിയില്ല. തല്ലാൻ വരുന്ന ആൺകുട്ടിയ്ക്കും മറ്റ് മാർ‌​ഗമില്ല. ആ കുട്ടിയും നിസാഹ​യനാണെന്ന് വി​ദ്യാർഥിനി പറയുന്നു. അതേസമയം കോളജിനെതിരെ പ്രത്യക്ഷസമരത്തിലാണ് കോളജിലെ വിദ്യാർഥികൾ. ഇന്ന് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സമരത്തിലാണ്. കോളജ് ക്യാംപസിലേക്ക് വിദ്യാർഥി യുവജനസംഘടനകളും മഹിളാ സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചു.

More revelations have emerged from classmates in connection with the death of BDS student Nithin Raj of Anjarakandy Dental College. The students allege that Dr M K Ram, head of the anatomy department and the accused in the case

More Stories from this section

family-dental
witywide