തിരുവനന്തപുരം സെന്‍ട്രലില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി സിനിമാ താരം സുധീര്‍ കരമന എത്താൻ നീക്കം. മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി സുധീറിനെ മത്സരിപ്പിക്കാനാണ് ധാരണ. ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സിപിഐഎം മുന്‍കൈയെടുത്താണ് സുധീറിനെ മത്സരിപ്പിക്കാനുള്ള നീക്കം നടത്തിയിരിക്കുന്നത്. സുധീര്‍ കരമന മത്സരിക്കുന്നതിന് സമ്മതം മുളിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സെന്‍ട്രല്‍ സീറ്റിൽ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ സിപിഐഎമ്മിന് കടുത്തഅതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.ആന്റണി രാജുവിന് മത്സരിക്കാന്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ടതോടെയാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായത്.
നേരത്തേ, സുരേന്ദ്രന്‍പിളളയെ ഇടത് സ്ഥാനാര്‍ഥിയാക്കാന്‍ നീക്കമുണ്ടായിരുന്നില്ലെങ്കിലും ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് ഇതില്‍ സമ്മതം ഉണ്ടായിരുന്നില്ല. അതേസമയം, തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ നിന്ന് വി.സുരേന്ദ്രന്‍പിളള പിന്മാറി. തുടർന്ന് കരമന ജയനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് എംഎല്‍എയും മന്ത്രിയുമായ വി.സുരേന്ദ്രന്‍പിളളയെ മത്സരിപ്പിക്കുക ലക്ഷ്യമിട്ടാണ് ബിജെപി സെന്‍ട്രല്‍ സീറ്റ് ഒഴിച്ചിട്ടിരുന്നത്.
Sudhir Karamana as LDF candidate in Thiruvananthapuram Central? Reports suggest moves are underway










