സുനേത്ര പവാർ മഹാരാഷ്ട്രയുടെ അടുത്ത ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ടെന്ന് റിപ്പോർട്ട്

മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിൻ്റെ ഒഴിവിലേക്ക് ഭാര്യ സുനേത്ര പവാർ ഇന്ന് മഹാരാഷ്ട്രയുടെ അടുത്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്ഭവനിൽ വെച്ച് ചടങ്ങ് നടക്കുമെന്നാണ് വിവരം. 63കാരിയും രാജ്യസഭാ എംപിയുമായ സുനേത്ര മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോർഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് വരുന്നത്. അവർ എക്സൈസ്, കായികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ രാജ്യസഭാ എംപിയായ അവർ, എൻസിപി നിയമസഭാ കക്ഷി നേതാവായി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന യോഗത്തിൽ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടും. അജിത് പവാറിൻ്റെ അപ്രതീക്ഷിത വിയോഗമാണ് അവരെ എൻസിപിയുടെ നേതൃ നിരയിലേക്ക് പെട്ടെന്ന് എത്തിക്കുന്നത്. എൻസിപി നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് സുനേത്രയോട് സ്ഥാനമേറ്റെടുക്കാൻ ആവശ്യപ്പെട്ടത്. ബാരാമതിയിലെ ഉപതെരഞ്ഞെടുപ്പിൽ സുനേത്ര സ്ഥാനാർത്ഥിയാകുമെന്നും വിവരമുണ്ട്. സുനേത്ര രാജിവെക്കുന്ന രാജ്യസഭ സീറ്റിലേക്ക് അജിത് പവാറിന്റെ മൂത്തമകൻ പാർത്ഥ് പവാറിനെ മത്സരിപ്പിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.

Sunetra Pawar to be Maharashtra’s next Deputy Chief Minister; swearing-in expected this evening, reports say

More Stories from this section

family-dental
witywide