തിരുവനന്തപുരം: വാലന്റൈൻസ് ഡേയിൽ വ്യത്യസ്‌തമായ ഓഫറുമായി സപ്ലൈകോ. ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് സപ്ലൈകോയിൽ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാര മാത്രമാണ് ലഭിക്കുക.
ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കുമെന്ന് സപ്ലൈകോയുടെ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. ഓഫർ ഫെബ്രുവരി 28 വരെയാണ്.
Supplyco has a different offer for Valentine’s Day, February 14th.










