പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് സർചാർജ് പരിഷ്‌കരിച്ചു; എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഉയരും

ന്യൂഡൽഹി: എയർ ഇന്ത്യ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവിനെത്തുടർന്ന് എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ്ജ് പരിഷ്‌കരിച്ചു. മാറ്റങ്ങൾ മിക്ക റൂട്ടുകളിലും ബുധനാഴ്‌ച (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നീ റൂട്ടുകളിൽ പരിഷ്കരിച്ച സർചാർജ്ജ് ഏപ്രിൽ 10 മുതലാകും പ്രാബല്യത്തിലാകുക.

പുതുതായി ബുക്ക് ചെയ്യുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരികയെന്നും ഇന്ധന വിലയെ ആശ്രയിച്ചാണ് സർചാർജിൽ മാറ്റംവരുത്തുന്നതെന്നും എയർ ഇന്ത്യ അറിയിച്ചു.

ആഭ്യന്തര യാത്രയ്ക്ക് പുതുക്കിയ സർചാർജ് നൽകേണ്ടത്

500 കിലോമീറ്റർ വരെയുള്ള യാത്ര- 299 രൂപ

501 മുതൽ ആയിരം കിലോമീറ്റർ വരെ-399 രൂപ

1001 മുതൽ 1500 കിലോമീറ്റർ വരെ- 549 രൂപ

1501 മുതൽ 2000 കിലോമീറ്റർ വരെ- 749 രൂപ

2000 കിലോമീറ്ററിന് മുകളിൽ- 899 രൂപ

Surcharge revised following Middle East war; Air India ticket prices to rise

More Stories from this section

family-dental
witywide