തൃശൂർ വാടാനപ്പിള്ളിയിലെ കിറ്റ് വിവാദത്തിൽ വെല്ലുവിളിയുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ആരോപണത്തിൽ സത്യമില്ലാത്തത് കൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും കേസ് എടുപ്പിക്കാൻ പറ്റുമെങ്കിൽ എടുപ്പിക്കൂവെന്നും സുരേഷ്‌ഗോപി പറഞ്ഞു. ലോക്കൽ പൊലീസിനോട് ചോദിക്കൂ സത്യം പുറത്തുവരട്ടെ. ചില ആളുകളെ ഇല്ലായ്മ ചെയ്യലാണ് നിങ്ങളുടെ ലക്ഷ്യം. എന്നെ കുറെനാൾ കേസിന്റെ പേരിൽ നടത്തിയതല്ലേ എന്നും സുരേഷ്‌ഗോപി പറഞ്ഞു.
അതേസമയം, വാടാനപ്പള്ളിയിലെ ആൽമാവ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഗോഡൗണിലാണ് ബിജെപി പ്രവർത്തകർ വിതരണം ചെയ്യാനുള്ള കിറ്റ് തയ്യാറാക്കുന്നതെന്ന് ആരോപണമുയർന്നത്. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനും എൽഡിഎഫ് സ്ഥാനാർഥി പ്രൊഫസർ സി രവീന്ദ്രനാഥും പ്രദേശത്ത് എത്തിയിരുന്നു. പൊലീസ് കിറ്റുകൾ പിടിച്ചെടുക്കുകയും, സൂപ്പർ മാർക്കറ്റ് ഉടമ പ്രവീൺ, കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകൻ സതീഷ് എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Suresh Gopi challenges BJP in kit controversy; If you can file a case, file it










