ആലപ്പുഴ മെഡിക്കൽ കോളേജിൽ 5 വർഷം മുന്നെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്ന സംഭവത്തിൽ നടപടി, ഡോക്ടറെയും നഴ്സിനെയും സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ഡോക്ടർക്കും നഴ്സിനും സസ്‌പെൻഷൻ. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് നാലംഗ സമിതിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.

ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനാണ് മെഡിക്കൽ കോളേജിലെ അനാസ്ഥയെത്തുടർന്ന് വർഷങ്ങളോളം ദുരിതം അനുഭവിക്കേണ്ടി വന്നത്. 2021 മേയ് മാസത്തിൽ കോവിഡ് കാലത്ത് നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് കരുതുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം നടത്തിയ എം.ആർ.ഐ സ്‌കാനിംഗിലാണ് വയറ്റിൽ അഞ്ച് വർഷത്തോളമായി കത്രിക ഇരിക്കുന്ന വിവരം പുറത്തറിഞ്ഞത്.

ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചുവെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. ഡോ. ലളിതാംബികയുടെ യൂണിറ്റിന് കീഴിലാണ് ശസ്ത്രക്രിയ നടന്നത്. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. വീഴ്ച വരുത്തിയവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.

Surgical negligence: Doctor and nurse suspended after scissors found in patient’s stomach

More Stories from this section

family-dental
witywide