
2026 ആഗസ്റ്റ് 30ന് ഹ്യൂസ്റ്റനിൽ ഫോമാ തിരഞ്ഞെടുപ്പിൽ സൺഷൈൻ റീജിയന്റെ ആർ.വി.പി. സ്ഥാനത്തേക്ക് മത്സരിക്കുന്ന സുഷീൽ നാലകത്തിന് സൺഷൈൻ റീജിയനിലെ അംഗസംഘടനകളുടെ ശക്തമായ പിന്തുണ. നവകേരള മലയാളി അസോസിയേഷന്റെ പ്രസിഡന്റായും പിന്നീട് ട്രഷററായും പ്രവർത്തിച്ച കാലഘട്ടത്തിൽ അദ്ദേഹം കാഴ്ചവെച്ച ശക്തമായ നേതൃത്വവും സുതാര്യമായ പ്രവർത്തനശൈലിയും നിരവധി സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. അമേരിക്കൻ മലയാളികൾക്ക് ഏത് ആവശ്യഘട്ടത്തിലും, പാതിരാത്രിയാണെങ്കിലും സമീപിക്കാവുന്ന ഒരു ജനകീയ പ്രവർത്തകനായാണ് സുഷീൽ നാലകത്തിനെ സമൂഹം വിലയിരുത്തുന്നത്.
വിദ്യാഭ്യാസ സഹായങ്ങൾ, ഭവന നിർമാണം, കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഹരിക്കെയ്ൻ ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം മുൻനിരയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിക്ക് സുരക്ഷിതമായ വീട് നിർമിച്ചു നൽകുകയും നിരവധി വിദ്യാഭ്യാസ സഹായ പദ്ധതികൾ നടപ്പാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്.
യുവത്വത്തിന്റെ ഊർജ്ജവും പ്രവർത്തനപരിചയവും സാമൂഹിക പ്രതിബദ്ധതയും ഒരുമിച്ചുള്ള നേതാവാണ് സുഷീൽ നാലകത്ത്. അതുകൊണ്ടുതന്നെ സൺഷൈൻ റീജിയനെ പ്രതിനിധീകരിക്കാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെന്ന നിലയിലാണ് നിരവധി അംഗസംഘടനകളും പ്രവർത്തകരും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത്.
Sushil Nalakath, who is contesting for the position of Regional Vice President (RVP) of the Sunshine Region in the FOMAA election scheduled for August 30, 2026, in Houston, strong support from the member organizations of the Sunshine Region.















