സംശയാസ്പദ വസ്തു കണ്ടെത്തി; ഫ്ലോറിഡയിൽ ട്രംപിന്റെ വാഹനവ്യൂഹത്തിൻ്റെ വഴിമാറ്റി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹം ഫ്ലോറിഡയിൽ നിന്നുള്ള യാത്രയ്ക്കിടെ പതിവ് മാർഗത്തിൽ നിന്ന് മാറ്റി തിരിച്ചുവിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ഞായറാഴ്ച പാം ബീച്ച് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ട്രംപ് പോകുന്നതിന് മുമ്പായി നടത്തിയ സുരക്ഷാ പരിശോധനയിൽ ‘സംശയാസ്പദമായ ഒരു വസ്തു’ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് വാഹനവ്യൂഹം വഴിമാറി യാത്ര ചെയ്തത്.

അതേസമയം, വസ്തുവിനെക്കുറിച്ച് വിശദാംശങ്ങൾ ഒന്നും തന്നെവൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ പരിശോധനയ്ക്കായി തീരുമാനിച്ചെന്നും അതിനാൽ പ്രസിഡന്റിന്റെ വാഹനവ്യൂഹം വഴി മാറ്റിയതാണെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ട്രംപിനോട് ചോദിച്ചപ്പോൾ, “അതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല” എന്നാണ് ട്രംപ് മറുപടി പറഞ്ഞത്.

ട്രംപ് വൈകുന്നേരം 6.20ഓടെ മാർ–എ–ലാഗോയിൽ നിന്ന് എയർപോർട്ടിലേക്ക് പുറപ്പെട്ടു. സാധാരണയായി 10 മിനിറ്റ് മതിയാകുന്ന യാത്രയ്ക്ക് നഗരത്തിന് ചുറ്റുമായുള്ള മറ്റൊരു വഴിയാണ് ഇത്തവണ സ്വീകരിച്ചത്. യാത്രയ്ക്കിടെ മോട്ടോർസൈക്കിളുകളിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ വാഹനവ്യൂഹത്തിൻ്റെ മുന്നിലൂടെ സഞ്ചരിച്ച് സുരക്ഷാ വളയം സൃഷ്ടിച്ചു.

എയർ ഫോഴ്‌സ് വൺ പതിവായി നിർത്തുന്ന ഭാഗത്തല്ലാതെ വിമാനത്താവളത്തിന്റെ മറുവശത്താണ് വാഹനവ്യൂഹം നിർത്തിയത്. വിമാനത്തിന് പുറത്തെ ലൈറ്റുകളും ഓഫ് നിലയിലായിരുന്നു. രണ്ടാമത്തെ റൂട്ടിലേക്കുള്ള മാറ്റം മുൻകരുതലിന്റെ ഭാഗമാണെന്നും ഇത് സാധാരണ പ്രോട്ടോക്കോളാണെന്നും യു.എസ്. സീക്രട്ട് സർവീസ് വക്താവ് ആന്തണി ഗുഗ്ലിയേൽമി പറഞ്ഞു.

Suspicious object found; Trump’s motorcade was diverted in Florida

Also Read

More Stories from this section

family-dental
witywide