ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ യു.എസിനെതിരെ നിന്ന് വിയർത്ത് ഇന്ത്യ. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് 161 റൺസാണ് നേടാനായത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. പുറത്താക്കാതെ 84 റൺസാണ് സൂര്യകുമാർ യാദവ് എടുത്തത്. 49 പന്തിൽ 10 ഫോറും നാല് സിക്സും ഉൾപ്പെടെയാണ് സൂര്യയുടെ 84 റൺസ്.
ടോസ് നേടിയ അമേരിക്ക ബോളിംഗ് തിരഞ്ഞെടുത്തു. ത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റുകൾ തുടരെ വീണു. ഇന്ത്യൻ നിരയിൽ നായകൻ സൂര്യയ്ക്കല്ലാതെ മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. സൂര്യയെ കൂടാതെ ഇഷാൻ കിഷൻ, തിലക് വർമ, അക്‌സർ പട്ടേൽ എന്നിവരാണ് രണ്ടക്കം കണ്ടത്.
അതേസമയം, യുഎസിൻ്റെ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് ആണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. നാല് ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് താരം നേടിയത്. ആറാം ഓവറിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ സമർദത്തിലാക്കി. രണ്ടാം പന്തിൽ ഇഷാൻ കിഷനും (16 പന്തിൽ 20), അഞ്ചാം പന്തിൽ തിലക് വർയും (16 പന്തിൽ 25), ആറാം പന്തിൽ ശിവം ദുബെയും (0) വീണു.
T20 Cricket World Cup; India falters against USA, America sets 162-run target














