അമേരിക്കയുമായുള്ള ചർച്ച പോസിറ്റീവ്; ശുഭസൂചനയുമായി ഇറാൻ, മസ്കറ്റ് ചർച്ചകൾക്ക് തുടർച്ചയുണ്ടാകും

മസ്കറ്റിൽ നടന്ന ഇറാൻ-അമേരിക്ക ചർച്ചകൾക്ക് പിന്നാലെ ശുഭസൂചനയുമായി ഇറാൻ രംഗത്തെത്തി. ആദ്യ ദിന ചർച്ചകൾ പോസിറ്റീവ് ആയിരുന്നുവെന്നും ഇതേ രീതിയിൽ മുന്നോട്ട് പോയാൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ സാധിക്കുമെന്നും ഇറാൻ പ്രതിനിധികൾ വ്യക്തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ചകൾക്ക് ശേഷം മടങ്ങിയെങ്കിലും വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്ന് സ്ഥിരീകരണമുണ്ട്. രാജ്യതാൽപ്പര്യം മുൻനിർത്തിയുള്ള നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയ ഇറാൻ, ഏറെ കാലത്തെ നയതന്ത്ര പ്രതിസന്ധികൾക്ക് ശേഷം നടന്ന ഈ കൂടിക്കാഴ്ചയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. എങ്കിലും യുറേനിയം സമ്പുഷ്ടീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇറാൻ പരമോന്നത നേതാവ് നേരത്തെ അറിയിച്ചിരുന്നത്.

Talks with America positive; Iran, Muscat talks to continue with good omen

Also Read

More Stories from this section

family-dental
witywide