തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഒന്‍പതാണ് പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തീയതി.
ഇന്നലെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി, മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത്, കേന്ദ്രമന്ത്രി എല്‍ മുരുകന്‍, മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ തുടങ്ങിയ പ്രമുഖർ പത്രിക സമര്‍പ്പിച്ചു.
Tamil Nadu Assembly Elections: Scrutiny of nomination papers today










